ബംഗാളിൽ സിജെപി പ്രവർത്തകന്‍റെ പിതാവ് കൊല്ലപ്പെട്ടു; പിന്നിൽ ബിജെപിയെന്ന്

  • Home page
  • India
  • ബംഗാളിൽ സിജെപി പ്രവർത്തകന്‍റെ പിതാവ് കൊല്ലപ്പെട്ടു; പിന്നിൽ ബിജെപിയെന്ന്

ബംഗാളിൽ സിജെപി പ്രവർത്തകന്‍റെ പിതാവ് കൊല്ലപ്പെട്ടു; പിന്നിൽ ബിജെപിയെന്ന്


കോൽക്കത്ത: പശ്ചിമ ബംഗാളിലെ ബൻകുര ജില്ലയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകന്‍റെ വീടിനുനേരെയുണ്ടായ അക്രമത്തിൽ പ്രവർത്തകന്‍റെ പിതാവ് മരിച്ചു. സിജെപി പ്രവർത്തകനായ അബ്ദുൾ ഹാഫിസിന്‍റെ പിതാവാണ് ഞായറാഴ്ച മരിച്ചത്.

സിജെപിയുടെ “സ്കൂൾ ടീക് കരോ’ ക്യാമ്പയിന്‍റെ ഭാഗമായി അബ്ദുൾ ഹാഫിസ് താൻ പഠിച്ച വിദ്യാലയത്തിലെ ശോചനീയാവസ്ഥ കാമറയിൽ പകർത്തിയിരുന്നു. ഇതിൽ പ്രകോപിതരായ ഒരുസംഘം ആളുകൾ വ്യാഴാഴ്ച രാത്രി ഹാഫിസിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി ഹാഫിസിനെയും പ്രായമായ പിതാവിനെയും ക്രൂരമായി മർദിക്കുകയായിരുന്നു.

മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമികൾ ഹാഫിസിന് പരിക്കേൽപ്പിക്കുകയും ഫോണിലെ ദൃശ്യങ്ങൾ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തതായി കുടുംബം വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ബൻകുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ പിതാവ് മരണപ്പെടുകയായിരുന്നു.സംഭവത്തിന് പിന്നിൽ ബിജെപി ഗുണ്ടകളാണെന്ന് സിജെപി നേതാക്കളായ അഭിജീത് ദീപ്കെയും അശുതോഷ് റാങ്കയും ശക്തമായി ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ ബിജെപി വക്താവ് കേയ ഘോഷ് പൂർണ്ണമായും തള്ളി.

Leave A Comment