കാനഡയില്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേക്ക്; പരാജയം സമ്മതിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പിയറി പോളിവെര്‍

  • Home-FINAL
  • Business & Strategy
  • കാനഡയില്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേക്ക്; പരാജയം സമ്മതിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പിയറി പോളിവെര്‍

കാനഡയില്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേക്ക്; പരാജയം സമ്മതിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പിയറി പോളിവെര്‍


കനേഡിയന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി വിജയത്തിലേക്ക്. ലിബറല്‍ പാര്‍ട്ടിയുടെ മാര്‍ക് കാര്‍ണി പ്രധാനമന്ത്രിയായി തുടരും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പിയറി പോളിവെര്‍ പരാജയം സമ്മതിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പിയറി പോളിവെറായിരുന്നു മാര്‍ക് കാര്‍ണിയുടെ മുഖ്യഎതിരാളി. കേവല ഭൂരിപക്ഷത്തിനുള്ള 172 സീറ്റ് നേടാന്‍ ലിബറല്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. 165 സീറ്റുകള്‍ ലിബറല്‍ പാര്‍ട്ടിയും 147 സീറ്റ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും 23 സീറ്റ് ബി ക്യുവും 7 സീറ്റുകള്‍ എന്‍ ഡി പിയും ഒരു സീറ്റ് ഗ്രീന്‍ പാര്‍ട്ടിയും നേടുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാര്‍ച്ചില്‍ പിരിച്ചുവിട്ട പാര്‍ലമെന്റില്‍ ലിബറല്‍ പാര്‍ട്ടിക്ക് 152 സീറ്റും കണ്‍സര്‍വേറ്റീവുകള്‍ക്ക് 120 സീറ്റുമാണ് ഉണ്ടായിരുന്നത്.24 സീറ്റുള്ള ജഗ്മീത് സിംഗിന്റെ ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തില്‍ ലിബറല്‍ പാര്‍ട്ടി കഴിഞ്ഞ തവണ അധികാരത്തിലെത്തിയത്. മറ്റ് പാര്‍ട്ടികളുടെ പിന്തുണയില്ലെങ്കിലും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ പാര്‍ട്ടിയാകും കാനഡ ഭരിക്കുക. ബി ക്യുവും എന്‍ ഡി പിയും ലിബറല്‍ പാര്‍ട്ടിയോ പിന്തുണയ്ക്കുകയാണെങ്കില്‍ മാര്‍ക് കാര്‍ണിക്ക് ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനാകും.

Leave A Comment