നവീൻ ബാബുവിന്‍റെ മരണം അതീവ ദുഃഖകരം, ഇതുപോലുള്ള ദുരന്തം ഇനി ഉണ്ടാകാൻ പാടില്ല’; മുഖ്യമന്ത്രി

  • Home-FINAL
  • Business & Strategy
  • നവീൻ ബാബുവിന്‍റെ മരണം അതീവ ദുഃഖകരം, ഇതുപോലുള്ള ദുരന്തം ഇനി ഉണ്ടാകാൻ പാടില്ല’; മുഖ്യമന്ത്രി

നവീൻ ബാബുവിന്‍റെ മരണം അതീവ ദുഃഖകരം, ഇതുപോലുള്ള ദുരന്തം ഇനി ഉണ്ടാകാൻ പാടില്ല’; മുഖ്യമന്ത്രി


എഡിഎം കെ നവീൻ ബാബുവിന്‍റെ മരണത്തിൽ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരണം വേദനിപ്പിക്കുന്നതെന്നും ഇതുപോലുള്ള ദുരന്തം ഇനി ഉണ്ടാകാൻ പാടില്ല എന്നും . ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു . സ്ഥലമാറ്റം പൂർണമായും ഓൺലൈൻ ആക്കും. അർഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.. പി പി ദിവ്യയുടെ പേര് പരാമർശിക്കാതെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം നവീന്റെ മരണത്തിന് 9 ദിവസങ്ങൾക്ക് ശേഷം. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave A Comment