അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടി; കമൽഹാസനും മോഹൻലാലും പങ്കെടുക്കില്ല

  • Home-FINAL
  • Business & Strategy
  • അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടി; കമൽഹാസനും മോഹൻലാലും പങ്കെടുക്കില്ല

അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടി; കമൽഹാസനും മോഹൻലാലും പങ്കെടുക്കില്ല


തിരുവനന്തപുരം അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയിൽ കമൽഹാസനും മോഹൻലാലും പങ്കെടുക്കില്ല. കമൽഹാസന് ചെന്നൈയിലും മോഹൻലാലിന് ദുബായിലും ചില പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ട്. വൈകിട്ടു നടക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയാകുന്ന മമ്മൂട്ടി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തി. അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിനായി സർക്കാർ ചെലവഴിക്കുന്നത് ഒന്നരക്കോടി രൂപയാണ്. അതിദരിദ്രർക്കു സുരക്ഷിത വാസസ്ഥലം ഒരുക്കാൻ അനുവദിച്ച 52.80 കോടിയിൽനിന്നാണ് ഈ തുക കണ്ടെത്തിയത്. ഇതു സംബന്ധിച്ച് ഒക്ടോബർ 26ന് തദ്ദേശവകുപ്പ് ഉത്തരവ് പുറത്തിറക്കി. ഇതോടെ വാസസ്ഥലത്തിനുള്ള ഫണ്ട് 51.30 കോടിയായി കുറയും. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ആവശ്യപ്പെട്ട പ്രകാരം 25ന് ചേർന്ന സ്പെഷൽ വർക്കിങ് ഗ്രൂപ്പ് യോഗത്തിലായിരുന്നു തീരുമാനം.

രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു നടത്തും. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് 4നാണ് പ്രഖ്യാപനം. 2021ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ തുടക്കത്തിൽ തന്നെ കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. 3 ഘട്ടങ്ങളിലായാണ് പദ്ധതി.

Leave A Comment