ഗൾഫ് പര്യടനത്തിൻ്റെ ഭാഗമായി ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് എയർപ്പോട്ടിൽ സ്വീകരണം നൽകി. ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് , കേരളീയ സമാജം പ്രസിഡൻ്റ് പി വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ , സുബൈർ കണ്ണൂർ , പ്രമുഖ വ്യവസായി വർഗീസ് കുര്യൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

കൂടാതെ ബഹ്റൈനിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. നാളെ കേരളീയ സമാജത്തിൽ നടക്കുന്ന പ്രവാസി മലയാളി സംഗമത്തിൽ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും

