ഒക്ടോബർ 17ന് മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിൽ എത്തും. നേരത്തെ ഒക്ടോബർ 16ന് ഏകദിന സന്ദർശനത്തിനായി ബഹ്റൈൻ എത്തുമെന്നായിരുന്നു വിവരം. എന്നാൽ ഒക്ടോബർ 17ന് അദ്ദേഹം ബഹ്റൈനിൽ സന്ദർശനത്തിന് എത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി ആണ് വിവരങ്ങൾ. അന്ന് വൈകിട്ട് 7:00 മണിക്ക് തന്നെ അദ്ദേഹം പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം നടത്തുമെന്ന് സംഘാടകസമിതി ചെയർമാൻ പി വി രാധാകൃഷ്ണപിള്ളയും അറിയിച്ചു.

