‘അതിജീവിതനൊപ്പം’; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നൽകി

  • Home-FINAL
  • Kerala
  • ‘അതിജീവിതനൊപ്പം’; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നൽകി

‘അതിജീവിതനൊപ്പം’; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നൽകി


തിരുവനന്തപുരം∙ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനു പിന്നാലെ സൈബർ ആക്രമണമെന്ന പരാതി. സൈബർ അധിക്ഷേപം നടത്തിയ കോൺഗ്രസ് ജനപ്രതിനിധി ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകി. സൈബർ ആക്രമണത്തിൽ കേസെടുക്കാൻ ഡിജിപി നിർദേശം നൽകി. രാഹുലിന്റെ ആദ്യ കേസുകളിലെ താൽക്കാലിക അറസ്റ്റ് വിലക്ക് റദ്ദാക്കാനായി ഹൈക്കോടതിയിൽ സർക്കാർ റിപ്പോർട്ട് നൽകും.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിലെ അതിജീവിത അതേ അനുഭവത്തിലൂ‌ടെയാണ്‌ ബലാത്സംഗക്കേസിലെ അതിജീവിതയും വ്യാപക സൈബറാക്രമണം നേരിടുന്നത്. ഫോൺ നമ്പർ തേടിപ്പിടിച്ചുവരെ രാഹുലിന്റെ അനുയായികൾ ആക്രമണം തുടരുകയാണെന്നാണു പരാതി. പത്തനംതിട്ടയിലെ കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ അതിജീവിതനൊപ്പം എന്നു പരാമർശിച്ചാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് ശ്രീനാദേവിക്കും മറ്റ് സൈബർ അധിക്ഷേപക്കാർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു അതിജീവിത പരാതി നൽകിയത്.

Leave A Comment