രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. അഹമ്മദാബാദ് എഐസിസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് അടക്കം സമീപകാലത്ത് ബിജെപി ജയിച്ച തെരഞ്ഞെടുപ്പില്‍ ഇവിഎം തിരിമറി നടന്നെന്നാണ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും സംശയ നിഴലിലാണെന്ന് ഖര്‍ഗെ പറയുന്നു.ലോകം മുഴുവന്‍ ബാലറ്റിലേക്ക് മാറുകയാണ്. എന്നാല്‍ നാം ഇപ്പോഴും ഇവിഎം ഉപയോഗിക്കുന്നു. ഇതെല്ലാം തട്ടിപ്പാണ്. അത് തെളിയിക്കാന്‍ അവര്‍ നമ്മോട് ആവശ്യപ്പെടുന്നു. ഭരണകക്ഷിക്ക് ഗുണം ചെയ്യുന്നതും പ്രതിപക്ഷത്തിന് പ്രതികൂലമായി ബാധിക്കുന്നതുമായ തന്ത്രങ്ങളാണ് നിങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത് – ഖര്‍ഗെ പറഞ്ഞു.ഡിസിസികളെ ശാക്തീകരിക്കാനുള്ള നീക്കവും ഖര്‍ഗെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഡിസിസി പ്രസിഡന്‍രുമാരുടെ പങ്കാളിത്തം ഉറപ്പാക്കും. ജയ് വിളിമാത്രമാവരുത് പാര്‍ട്ടി പ്രവര്‍ത്തനം എന്ന് പ്രവര്‍ത്തകരെയും ഖര്‍ഗെ ഓര്‍മിപ്പിച്ചു. പാര്‍ട്ടിക്കായി പണിയെടുക്കാന്‍ കഴിയാത്തവര്‍ സ്വയം ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.