ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടർന്ന് സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തും- ചാണ്ടി ഉമ്മൻ എം എൽ എ

  • Home-FINAL
  • Business & Strategy
  • ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടർന്ന് സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തും- ചാണ്ടി ഉമ്മൻ എം എൽ എ

ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടർന്ന് സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തും- ചാണ്ടി ഉമ്മൻ എം എൽ എ


പുതുപ്പള്ളി എം എൽ എയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി ബഹ്‌റൈനിൽ എത്തിച്ചേർന്ന ചാണ്ടി ഉമ്മന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നൽകിയ സ്വീകരണ സമ്മേളത്തിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ എം എൽ എ. കേരള രാഷ്ട്രീയത്തിൽ സംശുദ്ധ പൊതു പ്രവർത്തനം, നടത്തുകയും, പാവങ്ങളെ കരുതുവാൻ വേണ്ടി ഉമ്മൻ ചാണ്ടി നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടായിരിക്കും അടുത്ത തലമുറ ഉമ്മൻ‌ചാണ്ടിയെ സ്മരിക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.സ്വീകരണ സമ്മേളനം ഒഐസിസി മീഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ജനഹൃദയങ്ങളിൽ എക്കാലവും ജീവിക്കുന്ന ഉമ്മൻ ചാണ്ടിക്ക് പ്രവാസി സമൂഹത്തോട് പ്രത്യേക സ്നേഹവും, താല്പര്യവും ഉണ്ടായിരുന്നു. ആ പാത പിന്തുടർന്ന് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മനും ഉണ്ടാവണം എന്നും, പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കാനും, അവക്ക് പ്രതിവിധി ഉണ്ടാക്കുവാനും ചാണ്ടി ഉമ്മനും സാധിക്കട്ടെ എന്നും രാജു കല്ലും പുറം അഭ്യർത്ഥിച്ചു. ഒഐസിസി ആക്ടിംഗ് പ്രസിഡന്റ് ബോബി പാറയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സംഘടന ജനറൽ സെക്രട്ടറി മനു മാത്യു സ്വാഗതവും,ട്രഷറർ ലത്തീഫ് ആയംചേരി നന്ദിയും പറഞ്ഞു. യോഗത്തിൽ കേരള സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ്സ് കാരയ്ക്കൽ, എ ഐ സി സി നേതാക്കൻമാരായ അഡ്വ: ആരോ പ്രസാദ്, ഡോ: ശരവണകുമാർ , ഒഐസിസി തിരുവനന്തപുരം ജില്ലാകമ്മറ്റി മുൻ പ്രസിഡൻ്റ് രാജേഷ് മുല്ലശ്ശേരി എന്നിവർ സംസാരിച്ചു. യോഗത്തിന് ഒഐസിസി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം എസ്, ജീസൺ ജോർജ്, ജേക്കബ് തേക്ക് തോട്, പ്രദീപ് മേപ്പയൂർ, നാഷണൽ കമ്മറ്റി വൈസ് പ്രസിഡൻ്റ്മാരായ ജവാദ് വക്കം, സുമേഷ് ആനേരി, സിൻസൺ ചാക്കോ, അഡ്വ: ഷാജി സാമൂവൽ,നസീം തൊടിയൂർ, ചെമ്പൻ ജലാൽ, ദേശീയ സെക്രട്ടറിമാരയ നെൽസൺ വർഗ്ഗീസ്സ്, ജോണി താമരശ്ശേരി, ജോയ് ചുനക്കര, വിനോദ് ഡാനിയേൽ, സിബി തോമസ്സ്, ജില്ലാ പ്രസിഡൻ്റ് മാരായ , സന്തോഷ് നായർ, അലക്സ് മഠത്തിൽ, മോഹൻ കുമാർ, ഷിജു പുന്നവേലി, ജലീൽ മുല്ലപ്പള്ളി, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, സുരേഷ് പൂണ്ടൂർ, ഐവൈസി ചെയർമാൻ നിസ്സാർ കുന്നംകുളത്തിങ്കൽ, വനിതാ വിഭാഗം പ്രസിഡൻ്റ് മിനി റോയ്, ജില്ലാ സെക്രട്ടറിമാരായ ഷാജി പൊഴിയൂർ, ബൈജു ചെന്നിത്തല, രഞ്ജിത്ത് പടിക്കൽ, നിജിൽ രമേഷ് എന്നിവർ നേതൃത്വം നൽകി.

Leave A Comment