രാജ്യദ്രോഹക്കുറ്റം: സിദ്ധാർഥ് വരദരാജന്റെയും കരൺ ഥാപ്പറിന്റെയും അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

  • Home-FINAL
  • Business & Strategy
  • രാജ്യദ്രോഹക്കുറ്റം: സിദ്ധാർഥ് വരദരാജന്റെയും കരൺ ഥാപ്പറിന്റെയും അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

രാജ്യദ്രോഹക്കുറ്റം: സിദ്ധാർഥ് വരദരാജന്റെയും കരൺ ഥാപ്പറിന്റെയും അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു


ന്യൂഡൽഹി:  മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ, കരൺഥാപ്പർ എന്നിവർക്കെതിരെ അസം പൊലീസ് രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഇരുവർക്കും അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകിയത്. സിദ്ധാർഥ് വരദരാജനും കരൺഥാപ്പറും ഇന്ന് ഹാജരാകണമെന്ന് കാണിച്ച് അസം പൊലീസ് സമൻസ് അയച്ചിരുന്നു.

അസം പൊലീസ് നേരത്തെ റജിസ്റ്റർ ചെയ്ത ഒരു കേസിൽ അറസ്റ്റിൽ നിന്ന് സുപ്രീം കോടതി ഇരുവർക്കും ഇടക്കാല സംരക്ഷണം നൽകിയതാണെന്നും, ഇപ്പോൾ മറ്റൊരു കേസിൽ ഹാജരാകാൻ സമൻസ് നൽകിയിരിക്കുകയാണെന്നും ഇരുവരുടെയും അഭിഭാഷക കോടതിയെ അറിയിച്ചു. തുടർന്ന് അറസ്റ്റ് തടഞ്ഞ കോടതി കേസ് സെപ്റ്റംബർ 15ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ലേഖനം ‘ദ വയർ’ വാർത്ത പോർട്ടൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവർക്കുമെതിരെ ജൂലൈ 11ന് അസം പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ 152ാം വകുപ്പ് ഉൾപ്പെടെ ചുമത്തി കേസെടുത്തത്. രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടത്തിലാക്കുന്ന പ്രവൃത്തികൾക്കെതിരെയാണ് 152ാം വകുപ്പ് ചുമത്തുന്നത്. ഈ കേസിൽ അറസ്റ്റ് തടഞ്ഞ് ഓഗസ്റ്റ് 12ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ, ഓഗസ്റ്റ് 22ന് ഇരുവരും ഹാജരാകണമെന്ന് കാണിച്ച് അസം പൊലീസ് രണ്ടുപേർക്കും സമൻസ് അയക്കുകയായിരുന്നു. ഏതു കേസിലാണ് സമൻസ് അയച്ചതെന്ന് പൊലീസ് വ്യക്തമാക്കിയില്ല. നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളറിയാൻ ഇരുവരെയും ചോദ്യം ചെയ്യാനുണ്ടെന്നാണ് പൊലീസ് അറിയിച്ചിരുന്നത്.

Leave A Comment