കൊവിഡ് വ്യാപനത്തിൽ സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ല; മന്ത്രി വീണാ ജോർജ്

  • Home-FINAL
  • Business & Strategy
  • കൊവിഡ് വ്യാപനത്തിൽ സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ല; മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനത്തിൽ സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ല; മന്ത്രി വീണാ ജോർജ്


സംസ്ഥാനത്ത് കൊവിഡ് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.നിലവിൽ സംസ്ഥാനത്ത് 519 കേസുകളാണ് ഉള്ളതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനതല അവലോകന യോഗങ്ങൾ ചേർന്ന് വേണ്ട നിർദേശങ്ങൾ എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.കൂടാതെ എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏർപ്പെടുത്തി. രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണം. രോഗ പ്രതിരോധ പ്രോട്ടോകോൾ ആശുപത്രിയിൽ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി.രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ സാരമായ കേസുകള്‍ ഒന്നുമില്ലന്നും, സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave A Comment