വർഗീയതക്കും ഭീകര വാദത്തിനും മതമില്ല.പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ ഭീകരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്തവർ കശ്മീരിലെ ജനങ്ങളുടെയും രാജ്യത്തിൻ്റെയും ശത്രുക്കൾ. ദൂരിപക്ഷ വർഗീയത പോലെതന്നെ ന്യൂനപക്ഷ വർഗീയതയും ജനതാൽപര്യത്തിന് എതിരാണ്.കശ്മീരിൽ കേന്ദ്രത്തിൻ്റെ തെറ്റായ ഇടപെടൽ ഉണ്ടായപ്പോഴെല്ലാം പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. ആക്രമണത്തിൽ മരിച്ച രാമചന്ദ്രൻെറ മകൾക്ക് എതിരായ സൈബർ ആക്രമണം മതനിരപേക്ഷ സമൂഹത്തിന് അപമാനമാണ്.ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ എതെങ്കിലും മത വിഭാഗത്തെ തെറ്റായി ചിത്രീകരിക്കരുത്. പഹൽഗാം ആക്രമണത്തിൽ സിപിഐഎം പ്രചരണ കാമ്പയിൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.29, 30 തീയതികളിൽ ഭീകരവാദത്തിന് എതിരെ മാനവികത എന്ന മുദ്രാവാക്യം ഉയർത്തി സദസുകൾ സംഘടിപ്പിക്കും.