ബഹ്റൈനിൽ സ്മാർട്ട് സിപിആർ എത്തി

ബഹ്റൈനിൽ സ്മാർട്ട് സിപിആർ എത്തി


അന്താരാഷ്ട്ര സിവില്‍ ഏവിയേഷൻ ഓർഗനൈസേഷൻ പുറപ്പെടുവിച്ച ആഗോള നിയമങ്ങള്‍ക്കനുസൃതമായി അന്താരാഷ്ട്ര യാത്രാരേഖയായി ഉപയോഗിക്കാൻ പാകത്തിലുള്ള ഏറ്റവും നൂതനമായ സാങ്കേതിക സംവിധാനങ്ങള്‍ ഘടിപ്പിച്ചുള്ള പുതിയ തിരിച്ചറിയല്‍ കാർഡ് രൂപപ്പെടുത്തിയതോടെ ട്രാവല്‍ ആപ്ലിക്കേഷൻ റെഡി ചിപ്പ്’ ഐഡന്‍റിറ്റി കാർഡുകളില്‍ ഉള്‍പ്പെടുത്തുന്ന ജിസിസിയിലെ ആദ്യരാജ്യമായി ബഹ്റൈൻ.കഴിഞ്ഞ ദിവസം ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി ഇസ ടൗണിലെ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ സ്മാർട്ട് കാർഡ് കാർഡുകള്‍ അവതരിപ്പിച്ചത്.ഭാവിയില്‍ ചില രാജ്യങ്ങളിലേക്ക് യാത്രചെയ്യാൻ പ്രധാന രേഖയായി പുതിയ സ്മാർട്ട് ഐഡന്‍റിറ്റി കാർഡ് മതിയാവാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സി.പി.ആർ കാലഹരണപ്പെട്ടാലെ പുതിയ സ്മാർട്ട് കാർഡിന് ഓരോരുത്തരും യോഗ്യരാവുകയുള്ളൂ.ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾക്കും രാജ്യാനന്തര മാനദണ്ഡങ്ങൾക്കും അനുസൃതമായിട്ടാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഐഡി കാർഡ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും സർക്കാർ നടപടികൾ കൂടുതൽ കാര്യക്ഷമാക്കുന്നതിന്റെയും ഭാഗമാണിത്.പൊതുജന സുരക്ഷക്കായുള്ള അധിക ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടിയന്തിര ആവശ്യക്കാരല്ലാത്തവർ നിലവിലെ ഐഡി കാർഡുകൾ‍ പുതുക്കേണ്ടെന്നും കാലാവധി കഴിയുന്നതുവരെ ഉപയോഗിക്കുന്നത് തുടരാമെന്നും അധികൃതർ അറിയിച്ചു.

Leave A Comment