ലോകത്തിലെ ശതകോടീശ്വരനായ ആദ്യ ഫുട്ബോൾ താരം, ക്രിസ്റ്റിയാനോ റൊണാൾഡോ…..

  • Home-FINAL
  • International
  • ലോകത്തിലെ ശതകോടീശ്വരനായ ആദ്യ ഫുട്ബോൾ താരം, ക്രിസ്റ്റിയാനോ റൊണാൾഡോ…..

ലോകത്തിലെ ശതകോടീശ്വരനായ ആദ്യ ഫുട്ബോൾ താരം, ക്രിസ്റ്റിയാനോ റൊണാൾഡോ…..


ലോകത്തിലെ ശതകോടീശ്വരനായ ആദ്യ ഫുട്ബോൾ താരമായി മാറിയിരിക്കുകയാണ് ഫുട്ബാൾ ആരാധകരുടെ പ്രിയതാരം പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബ്ലൂംബർഗ് ബില്ല്യണയർ ഇൻഡക്സ് പ്രകാരം 1.4 ബില്ല്യൺ ഡോളറാണ് ക്രിസ്റ്റ്യാനോയുടെ ആസ്തി. സൗദി പ്രോ ക്ലബ്ബ് അൽ നസറുമായി പുതിയ കരാറിലേർപ്പെട്ടതാണ് താരത്തെ ബില്ല്യണയർ പട്ടികയിലെത്തിച്ചത്. മൈക്കേൽ ജോർദാൻ, ടൈഗർ വുഡ്സ്, ലെബ്രോൺ ജെയിംസ്, റോജർ ഫെഡറർ എന്നിവർ ബില്ല്യണയർ പട്ടികയിൽ നേരത്തേ ഇടംപിടിച്ചവരാണ്.

കരിയറിൽ വിവിധ ക്ലബ്ബുകൾക്കായി ബൂട്ടുകെട്ടിയിട്ടുള്ള റൊണാൾഡോ 2002 മുതൽ 2023 വരെയുള്ള കാലയളവിൽ 550 മില്ല്യൺ ഡോളർ സമ്പാദിച്ചതായാണ് ബ്ലൂംബർഗിന്റെ റിപ്പോർട്ടിൽ പറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മഡ്രിഡ്, യുവന്റസ് എന്നീ യൂറോപ്യൻ ക്ലബ്ബുകളിൽ പന്തുതട്ടിയ താരം 2023-ലാണ് സൗദി ക്ലബ്ബിലെത്തിയത്. ക്ലബ്ബുകളിൽ നിന്ന് കിട്ടുന്ന പണത്തിന് പുറമേ വിവിധ കമ്പനികളുടെ പരസ്യത്തിൽ നിന്നും റോണോയ്ക്ക് വരുമാനം ലഭിച്ചിരുന്നു. അൽ നസറുമായുള്ള പുതിയ കരാർ പ്രകാരം ഒരു വർഷം ക്രിസ്റ്റ്യാനോയ്ക്ക് 178 മില്ല്യൺ പൗണ്ട് (2000 കോടി രൂപ) ലഭിക്കുമെന്നാണ് റിപ്പോർട്ട്.

Leave A Comment