മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പരമ്പരയിലെ രണ്ടാം ട്വന്റി20യില്‍ ഓസ്‌ട്രേലിയക്ക് ജയം
.് നാല് വിക്കറ്റിനാണ് ഓസീസ് വിജയം നേടിയത്്. അഭിഷേക് ശര്‍മ്മയുടെ ഒറ്റയാള്‍ പോരാട്ടവും അവസാന നിമിഷം ജസ്പ്രീത് ബുംറയുടെ മിന്നല്‍ പ്രകടനവും ഇന്ത്യയ്ക്ക് തുണയായില്ല. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസീസ് ക്യാപ്റ്റന്‍ മിച്ച് മാര്‍ഷിന്റെ തീരുമാനം ശരിയായിരുന്നു. ഇന്ത്യന്‍ ബാറ്റിംഗ് നിര ആദ്യ 50 റണ്‍സ് നേടും മുന്‍പുതന്നെ തകര്‍ന്നടിഞ്ഞു. ക്യാപ്റ്റന്‍ സൂര്യയും മലയാളി താരം സഞ്ജു സാംസണുമടക്കം ഒന്‍പത് താരങ്ങള്‍ മത്സരത്തില്‍ രണ്ടക്കം കാണാതെ മടങ്ങി. 18.4 ഓവറില്‍ ഇന്ത്യ 125 റണ്‍സിന് ഓള്‍ഔട്ട്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 13.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 112ന് മൂന്ന് എന്ന നിലയില്‍ നിന്ന് അവസാന നിമിഷം മൂന്ന് വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായെങ്കിലും കൂടുതല്‍ തകര്‍ച്ചയുണ്ടാകാതെ ഓസ്ട്രേലിയ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയയ്ക്കായി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 46 റണ്‍സ് നേടി. ബുംറ, കുല്‍ദീപ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ത്യക്കായി രണ്ട് വീതം വിക്കറ്റുകള്‍ നേടി.അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ നിലവില്‍ ഓസ്ട്രേലിയ 1-0ന് മുന്നിലാണ്.

