കളിക്കിടെ ഇ-സിഗരറ്റ് വലിച്ച രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ
ചണ്ഡീഗഡ്: ഐപിഎൽ മത്സരത്തിനിടെ ഡ്രസിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ ചുമത്തി ബിസിസിഐ. ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘിച്ചതിന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയതായി ബിസിസിഐ പ്രസ്‌താവനയിൽ വ്യക്തമാക്കി. തെറ്റ് ചെയ്ത ടീമിനും, ഒഫീഷ്യലുകൾക്കും, കളിക്കാർക്കും എതിരെ കർശന നടപടി സ്വീകരിക്കുന്നതിനുള്ള മറ്റ് മാർഗങ്ങളും ബിസിസിഐ ആരായുന്നുണ്ട്. ചൊവ്വാഴ്ച മുല്ലൻപൂരിലെ മഹാരാജ യാദവീന്ദ്ര […]









