ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മുഹമ്മദ് അസറുദ്ദീന് തെലങ്കാനയില്‍ മന്ത്രിയായി അധികാരമേറ്റു. തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വെര്‍മ്മ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.നവംബര്‍ 11ന് ജൂബിലി ഹില്‍സ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കണക്കുകൂട്ടിയാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. അസറുദ്ദീന് നിലവില്‍ നിയമസഭാംഗം അല്ല.അസറുദ്ദീനെ ലജിസ്ളേറ്റീവ് കൗണ്‍സിലിലേക്ക് അംഗമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ആറ് മാസത്തിനകം അതിനാല്‍ അസറുദ്ദീന് നിയമസഭയിലേക്ക് വിജയിച്ച് എത്തിയേ മതിയാകൂ.അസറിന്റെ മന്ത്രിസഭാ പ്രവേശം പെരുമാറ്റചട്ട ലംഘനമാണെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി അയച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് മന്ത്രിസഭാ പ്രാതിനിധ്യം നല്കാന് കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് തെലങ്കാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മഹേഷ് ഗൗഡ് പറഞ്ഞു.

