നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; കോട്ടയത്ത് പിതാവുൾപ്പെടെ പിടിയിൽ

  • Home-FINAL
  • crime
  • നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; കോട്ടയത്ത് പിതാവുൾപ്പെടെ പിടിയിൽ

നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; കോട്ടയത്ത് പിതാവുൾപ്പെടെ പിടിയിൽ


കോട്ടയം: കുമ്മനത്ത് നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചവർ പിടിയിലായി. കുഞ്ഞിന്റെ പിതാവടക്കമാണ്​ പിടിയിലായത്​. ഇടനിലക്കാരനെയും വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടരമാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിന്റെ പിതാവ് അസം സ്വദേശിയാണ്. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാൻ എത്തിയതെന്ന്​ ​പോലീസ്​ പറഞ്ഞു. കുഞ്ഞിനെ വിൽക്കുന്നതിനെ കുഞ്ഞിന്റെ അമ്മ എതിർത്തതോടെയാണ്​ സംഭവം പൊലീസ് അറിഞ്ഞത്.

Leave A Comment