ബഹ്റൈനിൽ ക്രൂയിസ് കപ്പൽ സീസണിന് തുടക്കമായി

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ ക്രൂയിസ് കപ്പൽ സീസണിന് തുടക്കമായി

ബഹ്റൈനിൽ ക്രൂയിസ് കപ്പൽ സീസണിന് തുടക്കമായി


പുതിയ സീസണിലെ ആദ്യ ക്രൂയിസ് കപ്പൽ യൂറീബിയ ബഹ്‌റൈനിൽ എത്തിയതോടെ രാജ്യത്തെ ക്രൂയിസ് കപ്പൽ സീസണിന് തുടക്കമായി. ബഹ്‌റൈനിലെ വളരുന്ന ടൂറിസം മേഖലയ്ക്ക് ആവേശകരമായ അധ്യായത്തിനാണ് ഇതോടെ തുടക്കം കുറിക്കുന്നത്. ബഹ്റൈനിലെ യാത്രാ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ സഹകരണം വളർത്തുക, രാജ്യാന്തര സന്ദർശകർക്ക് രാജ്യത്തിന്‍റെ തനതായ പൈതൃകം ഉയർത്തിക്കാട്ടുക എന്നിവ ലക്ഷ്യമിട്ട് കൊണ്ടാണ് പുതിയ സീസണിനെ രാജ്യം സ്വാഗതം ചെയ്യുന്നത്.ഒറ്റ ദിവസം കൊണ്ട് തന്നെ രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സന്ദർശിച്ച് കൊണ്ട് യാത്രക്കാർക്ക് മടങ്ങാൻ കഴിയും എന്നതും രാജ്യത്തെ ക്രൂയിസ് സീസണിനെ വേറിട്ടതാക്കുന്നു.ആഗോള ക്രൂയിസ് ടൂറിസത്തിന്‍റെ പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിലും ബഹ്‌റൈൻ മുൻപന്തിയിലാണ്. ലോകത്തിലെ തന്നെ പാരിസ്ഥിതികമായി ഏറ്റവും പുരോഗമിച്ച ക്രൂയിസ് കപ്പലുകളിലൊന്നായ യൂറിബിയയാണ് ഈ സീസണിലെ ആദ്യ ക്രൂയിസ് കപ്പൽ. കപ്പൽ തീരത്ത് എത്തുന്നതോടെ രാജ്യത്തെ വ്യാപാരമേഖലയിലും ഹോട്ടൽ വ്യവസായ രംഗത്തും ചലനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിസിനസ് സമൂഹം. 2,419 കാബിനുകൾ ഉള്ള കപ്പലിൽ 6,300-ലധികം വിനോദസഞ്ചാരികളും 1,700-ലധികം ജോലിക്കാരും ഉൾക്കൊള്ളുന്നതാണ് കപ്പൽ.യൂറോപ്പിലെയും അമേരിക്കയിലെയും കഠിനമായ ശൈത്യകാലത്ത് നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് ഈ സീസണിലെ സുഖകരമായ കാലാവസ്ഥ ആസ്വദിക്കാൻ വേണ്ടിയാണ് ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങൾ സന്ദർശകർ തിരഞ്ഞെടുക്കുന്നത്.

Leave A Comment