ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയതില്‍ ഉണ്ടായ അപകടത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചൊവ്വാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം ആരംഭിച്ചു. ആര്‍സിബി മാനേജ്‌മെന്റിനും, ബിസിസിഐക്കും ഇവന്റ് മാനേജ്‌മെന്റ് ടീമിനും നോട്ടിസ് അയക്കും. പോലീസിന് വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് കാട്ടി ഡി ജി പി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.അപകടത്തില്‍ നടുക്കം രേഖപ്പെടുത്തിയ ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സാധ്യമായത് എല്ലാം ചെയ്തെന്ന് ആണ് ഡിജിപി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്ളത്.