മോന്‍താ ചുഴലിക്കാറ്റ് കേരളത്തില്‍ ആഞ്ഞടിച്ചേക്കും; 29 വരെ ശക്തമായ മഴ

  • Home-FINAL
  • India
  • മോന്‍താ ചുഴലിക്കാറ്റ് കേരളത്തില്‍ ആഞ്ഞടിച്ചേക്കും; 29 വരെ ശക്തമായ മഴ

മോന്‍താ ചുഴലിക്കാറ്റ് കേരളത്തില്‍ ആഞ്ഞടിച്ചേക്കും; 29 വരെ ശക്തമായ മഴ


തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ച രൂപംകൊണ്ട ന്യൂനമര്‍ദം ‘മോന്‍താ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തില്‍ ശക്തമായ മഴയുണ്ടായേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ശനിയാഴ്ചയോടെ ഇത് തീവ്ര ന്യൂനമര്‍ദമാകും.
ഞായറാഴ്ച ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായാല്‍ ‘മോന്‍താ’ എന്ന പേരില്‍ അറിയപ്പെടും. തായ്ലാന്‍ഡ് നിര്‍ദേശിച്ച പേരാണിത്. കേരളത്തെ കാറ്റ് നേരിട്ടുബാധിക്കില്ലെങ്കിലും കനത്തമഴ തുടരും. 27, 28 തീയതികളില്‍ മഴ കനക്കും.

Leave A Comment