ജോലി സ്വകാര്യ ഡി അഡിക്ഷൻ സെന്ററിൽ കയ്യിൽ 4.5 ഗ്രാം എംഡിഎംഎം യുവാവ് പിടിയിൽ

  • Home-FINAL
  • Business & Strategy
  • ജോലി സ്വകാര്യ ഡി അഡിക്ഷൻ സെന്ററിൽ കയ്യിൽ 4.5 ഗ്രാം എംഡിഎംഎം യുവാവ് പിടിയിൽ

ജോലി സ്വകാര്യ ഡി അഡിക്ഷൻ സെന്ററിൽ കയ്യിൽ 4.5 ഗ്രാം എംഡിഎംഎം യുവാവ് പിടിയിൽ


തൃശൂർ: സ്വകാര്യ ഡി അഡിക്ഷൻ സെന്ററിൽ ജോലി നോക്കുന്ന യുവാവ് 4.5 ഗ്രാം എംഡിഎംഎം യുമായി പിടിയിൽ. കൊരട്ടി ചെറ്റാരിക്കൽ മാങ്ങാട്ടുകര വീട്ടിൽ വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് ചാലക്കുടി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊരട്ടി, ചിറങ്ങര, ചെറ്റാരിക്കൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ മയക്കുമരുന്ന് വിൽപ്പന. കറുകുറ്റിയിലെ സ്വകാര്യ ഡി അഡിക്ഷൻ സെന്ററിലാണ് ജോലി ചെയ്യുന്നത്. ഡി അഡിക്ഷൻ സെന്ററിൽ വരുന്ന രോഗികൾക്ക് സ്ഥാപന അധികൃതർ അറിയാതെ മയക്കുമരുന്ന് വിൽപ്പന നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

അങ്കമാലി കേന്ദ്രീകരിച്ച മയക്കുമരുന്ന് ലോബിയിലെ കണ്ണിയാണ് ഇയാളെന്നാണ് കണ്ടെത്തൽ. പോയന്റ് എന്ന കോഡ് ഉപയോഗിച്ചാണ് ഇയാൾ രാസലഹരി വിറ്റിരുന്നത്. അരഗ്രാമിന് 3000 രൂപ നിരക്കിലാണ് കച്ചവടം നടത്തിയിരുന്നത്.

Leave A Comment