പകരക്കാരനായി ജോലിക്ക് കയറിയ മെയിൽ നഴ്‌സ് അപകടത്തിൽ മരിച്ചു; ദാരുണാന്ത്യം ആംബുലൻസ്, കാറിൽ ഇടിച്ചു മറിഞ്ഞ്

  • Home-FINAL
  • Kerala
  • പകരക്കാരനായി ജോലിക്ക് കയറിയ മെയിൽ നഴ്‌സ് അപകടത്തിൽ മരിച്ചു; ദാരുണാന്ത്യം ആംബുലൻസ്, കാറിൽ ഇടിച്ചു മറിഞ്ഞ്

പകരക്കാരനായി ജോലിക്ക് കയറിയ മെയിൽ നഴ്‌സ് അപകടത്തിൽ മരിച്ചു; ദാരുണാന്ത്യം ആംബുലൻസ്, കാറിൽ ഇടിച്ചു മറിഞ്ഞ്


ചെറുതോണി (ഇടുക്കി): രോഗിയുമായി പോയ ആംബുലൻസ്, കാറിൽ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ പകരക്കാരനായി പോയ യിൽ നഴ്സിനു ദാരുണാന്ത്യം. നാരകക്കാനം നടുവിലേടത്ത് (കാണക്കാലിൽ) ജിതിൻ ജോർജ് (39) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂർ പാലാ റോഡിൽ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ്, കാറിൽ ഇടിച്ചാണ് അപകടം.

കരാർ അടിസ്ഥാനത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ജിതിൻ. ഇവിടെനിന്നാണ് 108 ആംബുലൻസിൽ നെടുങ്കണ്ടത്തേക്കും തുടർന്ന് കോട്ടയത്തേക്കും പോയത്. വെള്ളിയാഴ്ച ജോലിക്ക് കയറേണ്ട നഴ്സിന് അസൗകര്യം ഉണ്ടായതിനെ തുടർന്ന് പകരം ജോലിക്കു കയറിയതാണ് ജിതിൻ.

അടിമാലിയിൽനിന്നും രോഗിയെയും കൊണ്ട് ആംബുലൻസിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ അവിടെനിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകാൻ നിർദേശിച്ചു. തുടർന്ന് രോഗിയെയും കൊണ്ട് കോട്ടയത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. പരേതനായ കാണക്കാലിൽ ജോർജിന്റെയും ഗ്രേസിയുടെയും മകനാണ്. ജിതിന്റെ ഭാര്യ: ആൻസ് (ലക്ചറർ, എസ്എൻ കോളേജ് കണ്ണൂർ) കുറുപ്പംപടി കാഞ്ഞിരക്കൊമ്പിൽ കുടുംബാംഗമാണ്.ഏകമകൾ : ജോവാൻ (ഒന്നാം ക്ലാസ് വിദ്യാർഥി). സംസ്‌കാരം പിന്നീട്.

 

Leave A Comment