കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

  • Home-FINAL
  • Kerala
  • കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു


കണ്ണൂർ : സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പയ്യാവൂർ ഇരൂ‌ട്‌ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം നിലയിൽനിന്ന് പ്ലസ്ടു വിദ്യാർഥിനിയായ അയോണ മോൻസൺ (17) ചാടിയത്. തുടർന്നു ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രാവിലെ ക്ലാസ് ആരംഭിക്കുന്നതും മുൻ‍പ് സ്കൂളിലെത്തിയ അയോണ മോൻസൺ മൂന്നാം നിലയിൽനിന്ന് താഴേക്കു ചാടുകയായിരുന്നു. കെട്ടിടത്തിൽനിന്ന് ബാസ്കറ്റ് ബോൾ കോർട്ടിലേക്കാണ് വിദ്യാർഥിനി വീണത്. സംഭവത്തെക്കുറിച്ച് പയ്യാവൂർ പൊലിസ് അന്വേഷണം തുടങ്ങി.

Leave A Comment