ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ

  • Home-FINAL
  • Business & Strategy
  • ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ

ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ


കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയ്ക്ക് വേണ്ടി, ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ നിരവധി ഇന്ത്യൻ കുടുംബങ്ങളെ സന്ദര്‍ശിച്ചു. ബഹ്റൈന്‍ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദീര്‍ഘവീക്ഷണങ്ങള്‍ക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ,സഹവര്‍ത്തിത്വം, ഐക്യം,പരസ്പര ബഹുമാനം എന്നിവയുടെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ്അറിയിച്ചു . വൈവിധ്യമാര്‍ന്ന മത-സാംസ്‌കാരിക സമൂഹങ്ങള്‍ സമാധാനപരമായി സഹവര്‍ത്തിക്കുന്ന ഒരു സ്ഥലമാണ് ബഹ്റൈൻ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സന്ദര്‍ശന വേളയില്‍, മുല്‍ജിമാല്‍, കവലാനി, താകര്‍, ഭാട്ടിയ, അസര്‍പോട്ട കുടുംബങ്ങള്‍ക്ക് കിരീടാവകാശിയുടെ ആശംസകള്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. വിവിധ മേഖലകളിലെ വിലപ്പെട്ട സംഭാവനകള്‍ക്കും ബഹ്റൈന്റെ ഏകീകൃത സാമൂഹിക ഘടന ശക്തിപ്പെടുത്തുന്നതില്‍ അവര്‍ വഹിച്ച സജീവ പങ്കിനും അദ്ദേഹം നന്ദി പറഞ്ഞു

Leave A Comment