വനിതാഡോക്ടർ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടത് കിടപ്പുമുറിയിൽ

  • Home-FINAL
  • Kerala
  • വനിതാഡോക്ടർ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടത് കിടപ്പുമുറിയിൽ

വനിതാഡോക്ടർ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടത് കിടപ്പുമുറിയിൽ


പെരുമ്പാവൂർ: സ്വകാര്യ ആശുപത്രി സർജിക്കൽ ഐസിയുവിലെ അനസ്‌തെറ്റിസ്റ്റായ വനിതാ ഡോക്ടറെ താമസസ്ഥലമായ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം അരുവിത്തുറ ചിറക്കര വീട്ടിൽ വിജയകുമാറിന്റെ മകൾ ഡോ. മീനാക്ഷി വിജയകുമാർ (35) ആണ് മരിച്ചത്. രണ്ടു വർഷമായി ഇവർ ഒറ്റയ്ക്ക് താമസിക്കുന്ന മാറമ്പിള്ളി കുന്നുവഴിയിലെ ഫ്‌ളാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആശുപത്രിയിൽ നിന്ന് ഫോൺ വിളിച്ചിട്ടും എടുത്തില്ല.

ഫ്‌ളാറ്റിലെ താമസക്കാർ വന്നു വിളിച്ചപ്പോഴും വാതിൽ തുറന്നില്ല. വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തും.

Leave A Comment