ബ്രിക്‌സ് രാജ്യങ്ങള്‍ക്കുനേരെ 10 ശതമാനം താരിഫ് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തങ്ങള്‍ക്കെതിരെ പ്രവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്നും യുഎസ് ഡോളറിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ബ്രിക്‌സില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് 10 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ബ്രിക്‌സിന്റെ ഡീ- ഡോളറൈസേഷന്‍ നയങ്ങളെ മുന്‍പും വിമര്‍ശിച്ചിട്ടുള്ള ട്രംപ് ഇപ്പോള്‍ താരിഫ് ഉയര്‍ത്തി ഈ രാജ്യങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ്. താന്‍ മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ബ്രിക്‌സ് മീറ്റിങ്ങില്‍ ഹാജര്‍ കുറഞ്ഞെന്നും ട്രംപ് പ്രതികരിച്ചു.ഡോളറാണ് രാജാവെന്നും അത് നശിപ്പിക്കാനാണ് ബ്രിക്‌സ് ശ്രമിക്കുന്നതെന്നുമാണ് ട്രംപിന്റെ ആരോപണം. ബ്രസീലില്‍ നടന്ന 17-ാം ബ്രിക്‌സ് ഉച്ചകോടിയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഡോളറിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.

