മനുഷ്യനായി അവതരിച്ച യേശു, നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ചു, എന്നാൽ പിതാവായ ദൈവം ജീവന്‍റേയും മരണത്തിന്‍റേയും കർത്താവായി അവിടുത്തെ ഉയർത്തി.
യേശുക്രിസ്തുവിന്‍റെ ഉത്ഥാനംവഴി, സ്നേഹം വിദ്വേഷത്തിനുമേൽ വിജയംനേടി, കാരുണ്യം പാപത്തിനുമേലും, നന്മ തിന്മയ്ക്കുമേലും, സത്യം അസത്യത്തിനുമേലും, ജീവിതം മരണത്തിനുമേലും വിജയം വരിച്ചു.
മനാമ തിരുഹൃദയത്തിലെ ഈസ്റ്റർ ശുശ്രൂഷകൾ ഫാ. ലിജോ ഏബ്രഹാമിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോൺ ബ്രിട്ടോ, ഫാ. സെബാസ്റ്റ്യൻ ഐസക് എന്നിവർ സഹ കാർമികത്വം വഹിച്ചു.