പഠനത്തിന് കൈത്താങ്ങായി മൂന്നാം വർഷവും ഇടപ്പാളയം ബുക്ക് ഫൈൻഡർ 2025

  • Home-FINAL
  • Business & Strategy
  • പഠനത്തിന് കൈത്താങ്ങായി മൂന്നാം വർഷവും ഇടപ്പാളയം ബുക്ക് ഫൈൻഡർ 2025

പഠനത്തിന് കൈത്താങ്ങായി മൂന്നാം വർഷവും ഇടപ്പാളയം ബുക്ക് ഫൈൻഡർ 2025


ഉപയോഗിച്ച പാഠപുസ്തകങ്ങൾ ആവശ്യമുള്ളവരെ ബന്ധിപ്പിച്ച് പാഠപുസ്തക വിതരണം തുടരുന്നു. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന “ബുക്ക് ഫൈൻഡർ 2025” മാർച്ച് 13 മുതൽ 31 വരെ നീണ്ടുനില്കുന്ന ഈ പദ്ധതിയിലൂടെ ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച്‌ അവ ആവശ്യമുള്ളവർക്ക് സൗജന്യമായി നൽകുന്നു.പാഠപുസ്തകങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ,ഇതിനോടകം തന്നെ ഈ സംരംഭത്തിന്റെ ഭാഗമായി കഴിഞ്ഞു.പാഠപുസ്തകങ്ങൾ സംഭാവന ചെയ്യാനോ, ആവശ്യമുള്ളവ സ്വീകരിക്കാനോ താൽപ്പര്യമുള്ളവർ +973 3453 9650 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Comment