ജനാധിപത്യത്തെ കൊല്ലാൻ ഇലക്ഷൻ കമ്മീഷൻ കൂട്ടുനിൽക്കുന്നതായി കെ സി വേണുഗോപാൽ

  • Home-FINAL
  • Kerala
  • ജനാധിപത്യത്തെ കൊല്ലാൻ ഇലക്ഷൻ കമ്മീഷൻ കൂട്ടുനിൽക്കുന്നതായി കെ സി വേണുഗോപാൽ

ജനാധിപത്യത്തെ കൊല്ലാൻ ഇലക്ഷൻ കമ്മീഷൻ കൂട്ടുനിൽക്കുന്നതായി കെ സി വേണുഗോപാൽ


തിരുവനന്തപുരം: ഇലക്ഷൻ കമ്മീഷനെതിരായ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ശകുൻ റാണിയുടെ പേരിൽ രണ്ടു വോട്ട് ചെയ്തു. രണ്ടാമത്തെ വോട്ട് ചെയ്തത് ശകുൻ റാണിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ല. ആ വോട്ട് ചെയ്തത് ആരാണെന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത് . വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി ചോദിച്ചത്. അതിനൊന്നും മറുപടി പറയാതെ ഉദാഹരണമായി പറഞ്ഞ ഒരു വിഷയത്തിൽ നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് ഇലക്ഷൻ കമ്മീഷൻ വിചാരിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വ്യക്തമായ തെളിവുകൾ കയ്യിലുണ്ട്.സത്യം പുറത്തു കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരും.ചോദ്യം ചോദിച്ച ഞങ്ങൾക്കെതിരെയാണ് നടപടിയെങ്കിൽ എടുക്കട്ടെ. ഇലക്ഷൻ കമ്മീഷന്റെ നിലപാടുകൾ തുറന്നു കാട്ടപ്പെട്ടതിന്റെ ഭാഗമാണ് രാഹുൽ ഗാന്ധിക്കെതിരെ നോട്ടീസ് അയച്ചത്. സത്യം എത്ര വലിയ സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും അത് മറയ്ക്കാനാവില്ല. തെളിവ് സഹിതം രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളിൽ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ജനാധിപത്യത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും.

രാഹുൽ ഗാന്ധി ഉന്നയിച്ച കാര്യങ്ങളിൽ ഇലക്ഷൻ കമ്മീഷൻ മറുപടി പറയണം. ബിജെപിക്ക് വേണ്ടി ഏജന്റ് പണിയെടുക്കുകയല്ല ഇലക്ഷൻ കമ്മീഷൻ ചെയ്യേണ്ടത്.തെളിവുകൾ എല്ലാം കർണാടക തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ട്.ബിജെപി ഇതിനെ ന്യായീകരിക്കുന്നത് ഏറ്റവും വലിയ ഗുണഭോക്താക്കൾ അവർ ആയതിനാലാണ്.ഇലക്ട്രോണിക്സ് വോട്ടേഴ്സ് ലിസ്റ്റ് എന്തുകൊണ്ട് ഇലക്ഷൻ കമ്മീഷൻ നൽകുന്നില്ല? സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചത് എന്തിന്? തുടങ്ങിയവയ്ക്ക് ഇലക്ഷൻ കമ്മീഷൻ മറുപടി പറയണം.

 

Leave A Comment