തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം: സംവരണ നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും; തദ്ദേശ തിരഞ്ഞെടുപ്പ് തീയതി ഉടൻ

  • Home-FINAL
  • Kerala
  • തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം: സംവരണ നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും; തദ്ദേശ തിരഞ്ഞെടുപ്പ് തീയതി ഉടൻ

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം: സംവരണ നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും; തദ്ദേശ തിരഞ്ഞെടുപ്പ് തീയതി ഉടൻ


തിരുവനന്തപുരം: ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോർപറേഷനുകളിലെ സംവരണ വാർഡുകളുടെയും നറുക്കെടുപ്പ് ഇന്നു പൂർത്തിയാകും. കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളുടെ നറുക്കെടുപ്പാണ് നടക്കുക. 25ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. അടുത്തമാസം ആദ്യവാരം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണു സൂചന. ഡിസംബർ 20നു മുമ്പ് പുതിയ ഭരണസമിതി ചുമതലയേൽക്കണം.
വോട്ടെടുപ്പിനു മുൻപ്, ഒരു തവണ കൂടി വോട്ടർപട്ടിക പുതുക്കും.

നവംബർ, ഡിസംബർ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നു നേരത്തേ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ക്ഷേമപെൻഷൻ വർധനയടക്കമുള്ള ആനുകൂല്യം കൂട്ടാനൊരുങ്ങുകയാണ് സർക്കാർ. പെൻഷൻ 1,600ൽ നിന്ന് 1,800 മുതൽ 2,000 രൂപ വരെയാക്കി വർധിപ്പിക്കാനാണ് ആലോചന.

Leave A Comment