ത്യാഗ സ്മരണയുടെ ഓർമ്മ പുതുക്കുന്ന ചെറിയ പെരുന്നാൾ അവധി ദിവസങ്ങളിൽ കേരളാ ബാഡ്മിന്റൺ ക്ലബ് രണ്ടു ദിവസങ്ങൾ നീണ്ടു നിന്ന ഈദ് മെഗാ ഓപ്പൺ ടൂർണമെന്റ് 2025 സംഘടിപ്പിച്ചു. പ്രമുഖ ക്ലബ്ബുകളായ ബി കെ സ്,ഇന്ത്യൻ ക്ലബ്,ഫ് ബി ൽ,ഒയാസിസ്,പി ബി ജി,പവർ സ്മാഷേഴ്‌സ് , 8 പി എം ഷട്ടിലെഴ്‌സ് എന്നിവരോടൊപ്പം മറ്റ് അനവധി ബാഡ്മിന്റൺ പ്ലയേഴ്‌സ് പങ്കെടുത്ത ടൂർണമെന്റ് വിജയകരമായി നടത്തുവാൻ സാധിച്ചു.ബി ബി സ് ഫ് – ന്റെ മേൽനോട്ടത്തിൽ നടത്തപ്പെട്ട ടൂർണമെന്റ് ജിസിസി യിലെ അനേകം ബാഡ്മിന്റൺ സ്നേഹിതരുടെ പങ്കാളിത്തം കൊണ്ട് ശ്രെദ്ധേമായി .170ൽ പരം ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് മെൻസ് ഡബിൾസ്,വിമൻസ് ഡബിൾസ്,മിക്സഡ് ഡബിൾസ് എന്നിങ്ങനെ 13 തരങ്ങൾ ആയി ആണ് നടത്തപെട്ടത്. വാശി എറിയ മത്സരങ്ങൾക്ക് ഒടുവിൽ വിജയികൾക്ക് ട്രോഫി യും ക്യാഷ് പ്രൈസ് ഉം നൽകി. എട്ടുപേർ അടങ്ങുന്ന കെബിസിക്കു വേണ്ടി ഫൈസൽ സലിം ടൂർണമെന്റ് കോ ഓർഡിനേറ്റർ ആയി പ്രവർത്തിച്ചു.തുടർന്നും കേരളാ ബാഡ്മിന്റൺ ക്ലബ്ബിന്റെ നേതൃത്തത്തിൽ ടൂർണമെന്റ്സ് സംഘടിപ്പിക്കും എന്ന് സംഘടകർ അറിയിച്ചു.