ഇന്ത്യൻ എംബസിയുടെ പേരില്‍ നടക്കുന്ന വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ ജാഗ്രത മുന്നറിയിപ്പ്.

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ എംബസിയുടെ പേരില്‍ നടക്കുന്ന വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ ജാഗ്രത മുന്നറിയിപ്പ്.

ഇന്ത്യൻ എംബസിയുടെ പേരില്‍ നടക്കുന്ന വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ ജാഗ്രത മുന്നറിയിപ്പ്.


എംബസിയുടെ പേരില്‍ നടക്കുന്ന വ്യാജ ഫോണ്‍ കാളുകള്‍ക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി ബഹ്റൈൻ ഇന്ത്യൻ എംബസി.എംബസിയുടെ 24×7 ഹെല്‍പ് ലൈൻ നമ്ബറായ 39418071ല്‍ നിന്നും എംബസിയില്‍ ‘നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ച്‌ വ്യക്തിവിവരങ്ങളും പണവും ആവശ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ നമ്ബറില്‍നിന്ന് എംബസി ഉദ്യോഗസ്ഥർ ഇന്ത്യൻ പൗരന്മാരെയോ മറ്റു രാജ്യക്കാരെയോ വിളിക്കില്ലെന്ന് എംബസി വ്യക്തമാക്കി. ഈ ഹെല്‍പ് ലൈൻ നമ്ബർ ഇന്ത്യൻ പൗരന്മാരുടെ പരാതികള്‍ സ്വീകരിക്കാൻ മാത്രമുള്ളതാണ്. പാസ്പോർട്ട് നമ്ബർ, സി.പി.ആർ നമ്ബർ, വിസ വിശദാംശങ്ങള്‍ ഒന്നും ഇങ്ങനെ വിളിക്കുന്നവരുമായി പങ്കിടരുതെന്നും എംബസി നിർദേശിച്ചു.

Leave A Comment