ഇ.പി ജീവിക്കുന്ന രക്തസാക്ഷി, വധശ്രമത്തിന് പിന്നിൽ ആരാണെന്നത് എല്ലാവർക്കും അറിയാമെന്ന് ടി. പത്മനാഭൻ

  • Home-FINAL
  • Business & Strategy
  • ഇ.പി ജീവിക്കുന്ന രക്തസാക്ഷി, വധശ്രമത്തിന് പിന്നിൽ ആരാണെന്നത് എല്ലാവർക്കും അറിയാമെന്ന് ടി. പത്മനാഭൻ

ഇ.പി ജീവിക്കുന്ന രക്തസാക്ഷി, വധശ്രമത്തിന് പിന്നിൽ ആരാണെന്നത് എല്ലാവർക്കും അറിയാമെന്ന് ടി. പത്മനാഭൻ


കണ്ണൂർ: ജീവിക്കുന്ന രക്തസാക്ഷിയാണ് ഇ.പി. ജയരാജനെന്നും അദ്ദേഹത്തിന് നേരേ നടന്ന വധശ്രമത്തിന് പിന്നിൽ ആരാണെന്നത് എല്ലാവർക്കും അറിയാമെന്നും എഴുത്തുകാരൻ ടി. പത്മനാഭൻ. അതൊന്നും മൂടിവെക്കാനാകില്ല. ആരു ചെയ്താലും സത്യം സത്യമാണ്. കളവ് കളവാണ്. ഈ പുസ്തകം തൊടുന്നവർ ഒരു മനുഷ്യനെയാണ് തൊടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഇ.പി. ജയരാജന്റെ ആത്മകഥ ഇതാണെന്റെ ജീവിതം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾ എന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് ഒരു പുസ്തകം പരിപ്പുവടയും കട്ടൻകാപ്പിയും കണ്ടിട്ടുണ്ടാകുമെങ്കിലും അതല്ല ഇതാണ് എന്റെ ജീവിതമെന്നാണ് പേരിന്റെ തലക്കെട്ട് വിളിച്ചുപറയുന്നത്. സ്‌നേഹിതന്മാരുടെ ബാഹുല്യമാണ് ഇ.പിയുടെ ഏറ്റവും വലിയ സമ്പത്ത്. രാഷ്ട്രീയം മറന്നുള്ള ബന്ധമാണ് അതിൽ പലതും. ഇത്തരത്തിൽ ബന്ധം വളർത്തിയെടുത്തൊരാൾ കേരളത്തിൽ ഒരു പാർട്ടിയിലുമില്ലെന്ന് ഉറപ്പിച്ച് പറയാനാകും. ഇ.പിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും തനിക്ക് ഗാഢമായ ബന്ധമാണുള്ളത്. ഇ.പി.യുടെ വിജയത്തിന് പിന്നിലെ പ്രധാന വ്യക്തി അദ്ദേഹത്തിന്റെ ഭാര്യയാണ്. ഇന്ദിരേടത്തിയെന്നാണ് താൻ അവരെ വിളിക്കാറുള്ളതെന്നും മികച്ചൊരു വായനക്കാരിയാണവരെന്നും പത്മനാഭൻ പറഞ്ഞു.

ഇ.പി. ജയരാജനുമായി വിദ്യാർഥിരാഷ്ട്രീയകാലത്ത് തുടങ്ങിയ ബന്ധം ഇന്നും തുടരുന്നുവെന്നും രാഷ്ട്രീയത്തിന്റെ മതിൽക്കെട്ടുകൾ ഭേദിച്ച് സൗഹൃദം സൃഷ്ടിച്ച നേതാവാണ് അദ്ദേഹമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും മന്ത്രിയെന്ന നിലയിലായിരുന്നപ്പോഴും മികച്ച സുഹൃത്തായിരുന്നു അദ്ദേഹമെന്നും കടന്നപ്പള്ളി പറഞ്ഞു.

Leave A Comment