ഗൾഫ് പ്രവാസിയെ കള്ളക്കേസിൽ ജയിലിലടച്ച സംഭവം: നഷ്ടപരിഹാരം പൊലീസുകാരിൽ നിന്ന് ഈടാക്കണം

  • Home-FINAL
  • GCC
  • ഗൾഫ് പ്രവാസിയെ കള്ളക്കേസിൽ ജയിലിലടച്ച സംഭവം: നഷ്ടപരിഹാരം പൊലീസുകാരിൽ നിന്ന് ഈടാക്കണം

ഗൾഫ് പ്രവാസിയെ കള്ളക്കേസിൽ ജയിലിലടച്ച സംഭവം: നഷ്ടപരിഹാരം പൊലീസുകാരിൽ നിന്ന് ഈടാക്കണം


കണ്ണൂർ: അവധിക്ക് നാട്ടിൽ വന്ന പ്രവാസിയെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവത്തിൽ 14 ലക്ഷം നഷ്ടപരിഹാരം അനുവദിച്ചെങ്കിലും അത് ജീവിതം ഇരുട്ടിലാക്കിയ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുതന്നെ ഈടാക്കി നൽകണമെന്ന് ഇരയാക്കപ്പെട്ട താജുദ്ദീൻ. ഇക്കാര്യം ആവശ്യപ്പെട്ട് തലശ്ശേരി സിവിൽ കോടതിയിൽ ഹർജി നൽകും.
2018ൽ മകളുടെ വിവാഹത്തിന് ഖത്തറിൽ നിന്ന് നാട്ടിലെത്തിയപ്പോഴാണ് കണ്ണൂർ തലശ്ശേരി സ്വദേശി വി.കെ.താജുദ്ദീനെ (50) ചക്കരക്കൽ എസ്.ഐ ആയിരുന്ന ബിജുവും സംഘവും മാല പൊട്ടിക്കൽ കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തത്. ഇതെ തുടർന്ന് തിരികെപ്പോകാനാകാതെ വന്നതോടെ താജുദീൻ്റെ ജോലിയും നഷ്ടപ്പെട്ടു. സാമ്പത്തികമായും ആരോഗ്യപരമായും തകർന്ന ഇദ്ദേഹത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എട്ടിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരത്തിന് സിവിൽ കോടതിയെ സമീപിക്കാമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ഇപ്പോൾ ബംഗളൂരുവിൽ മകനോടൊപ്പം താമസിക്കുകയാണ് താജുദ്ദീൻ.മകൻ ലോൺട്രി ഷോപ്പ് നടത്തിവരികയാണ്. ഭാര്യയും ഇളയ മകനും കതിരൂരിലെ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. സ്ട്രോക്കിനുശേഷം താജുദ്ദീന് ഓർമ്മക്കുറവും സംസാരിക്കാൻ പ്രയാസവുമുണ്ട്. പ്രമേഹത്തെത്തുടർന്ന് കാൽവിരലും മുറിച്ചുമാറ്റിയിരുന്നു.

Leave A Comment