ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റ് മണർകാട് ജേതാക്കൾ

  • Home-FINAL
  • Business & Strategy
  • ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റ് മണർകാട് ജേതാക്കൾ

ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റ് മണർകാട് ജേതാക്കൾ


ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ന്യൂ സിഞ്ച് മൈതാനിയിൽ നടന്ന അഞ്ചാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരത്തിന്റെ ഫൈനലിൽ പുതുപ്പള്ളി ടീമിനെ പരാജയപ്പെടുത്തി മണർകാട് ടീം ജേതാക്കളായി.ടൂർണമെന്റിലെ മികച്ച കളിക്കാരനായി പുതുപ്പള്ളി ടീമിന്റെ മണിക്കുട്ടനേയും,മികച്ച പിടുത്തക്കാരനായി മണർകാട് ടീമിന്റെ ലിബുവിനെയും,
മികച്ച കൈവെട്ടുകാരനായിമണർകാട് ടീമിന്റെ റിന്റോയേയും,നവാഗത പ്രതിഭയായി പുതുപ്പള്ളി ടീമിന്റെ മണിക്കുട്ടനേയും, മികച്ച കാലടിക്കാരനും, ഫൈനലിലെ മികച്ച കളിക്കാരനുമായി മണർകാട് ടീമിന്റെ ബിനുവിനെയും തിരഞ്ഞെടുത്തു.ടൂർണമെന്റിന്റെ സമാപന സമ്മേളനത്തിൽ ബി. കെ. എൻ. ബി. എഫ് രക്ഷധികാരി റെജി കുരുവിള അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്ക്കോപ്പ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സെന്റ് പീറ്റേഴ്സ് ഇടവകയുടെ സെക്രട്ടറി ബെന്നി. പി. മാത്യു, ബഹ്‌റൈൻ പ്രതിഭയുടെ പ്രതിനിധികളായ സനൽ കുമാർ, ദിനേഷ്, ബി. കെ. എൻ. ബി. എഫ് പ്രസിഡന്റ് സാജൻ തോമസ് എന്നിവർ ടൂർണമെന്റിന് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. റോബിൻ എബ്രഹാം സ്വാഗതം ആശംസിച്ച സമാപന സമ്മേളനത്തിന് ബി. കെ. എൻ. ബി. എഫ് സെക്രട്ടറി ശ്രീരാജ് സി. പി. കൃതഞ്തയും അർപ്പിച്ചു.

Leave A Comment