സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി ;ഫെഡ് ബഹ്‌റൈൻ

  • Home-FINAL
  • Business & Strategy
  • സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി ;ഫെഡ് ബഹ്‌റൈൻ

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി ;ഫെഡ് ബഹ്‌റൈൻ


53 ആ-മത് ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ആസ്റ്റർ ക്ലിനിക് ഗുദൈബിയ ബ്രാഞ്ചുമായി സഹകരിച്ച് ഫെഡ് ബഹ്‌റൈൻ ( എറണാകുളം അസോസിയേഷൻ ബഹ്‌റൈൻ ) സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

പ്രസിഡന്റ് വിവേക് മാത്യുവിന്റെ അധ്യക്ഷയിൽ ചേർന്ന മെഡിക്കൽ ക്യാമ്പ് ഫെഡ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു, സെക്രട്ടറി സ്റ്റീവൻസൺ സ്വാഗതം പറഞ്ഞു,

ഡോക്ടർമാരായ അനസ് മുഹമ്മദ്, സുജാത ഭരത്, സുനിൽ സിത്താറാം, സാദിഖ് ബാബു, ഫൈസ ബാർബർ, ആശ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ തേജസ്, നഴ്സിംഗ് ഹെഡ് ഫവാസ്,ബഹ്‌റൈൻനിലേ സാമൂഹ്യ പ്രവർത്തകരായ ബദറുദ്ദീൻ പൂവാർ, മുസ്തഫ പട്ടാമ്പി, എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു,

റോയ്സ് സെബാസ്റ്റ്യൻ, സുനിൽ രാജ്, ജിജേഷ് സേവിയർ, ഐസക്, ജയേഷ് ജയൻ, അഗസ്റ്റിൻ ജെഫിൻ, കുമാരി ഐസക് എന്നിവർ മെഡിക്കൽ ക്യാമ്പ് നിയന്ത്രിച്ചു.

ജോയിൻ സെക്രട്ടറി സുനിൽ ബാബു ക്യാമ്പിൽ പങ്കെടുത്തെല്ലാവർക്കും നന്ദി അറിയിച്ചു.

Leave A Comment