പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി ഫിറ്റ്ഫോ റിന് ബഹ്റൈനിൽ തുടക്കമായി. ഖമീസ് അൽ മജ്ദ് സ്കൂളിൽ നടന്ന ഫിറ്റ് ഫോർ കിക്കോഫിൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പ്രവാസിമലയാളികൾ പങ്കെടുത്തു. ഐ സി എഫ് ഇന്റർ നാഷ്ണൽ ഡെപ്യൂട്ടി പ്രസിഡണ്ട് കെ. സി. സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു.പരിശീലന സെഷന് ഡോ. മുഹമ്മദ് ശരീഫ് നേതൃത്വം നൽകി. കൃത്യമായ വ്യായാമം ശീലമാക്കിയാൽ ആരോഗ്യമു ള്ള മനസ്സും ശരീരവും ലഭിക്കു മെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളിൽ അധികപേരും അനിയന്ത്രിതമായ ഭക്ഷണരീതിയും താളം തെറ്റിയ ഉറക്കവുമാണ് പിന്തുടരുന്നത്. നാം ക്ഷണിച്ചു വരുത്തുന്ന പല രോഗങ്ങൾക്കും പ്രതിവിധിയാണ് നിരന്തരമായ വ്യായാമെന്നും അദ്ദേഹം വ്യക്തമാക്കി.ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ആക്ടിവിറ്റിയും മറ്റും ഉൾപ്പെടുത്തിയ വ്യത്യസ്ത രീതിയാണ് ഫിറ്റ്ഫോർ പിന്തുടരുന്നത്. ബഹ്റൈനിലെ നാല്പത് കേന്ദ്രങ്ങളിലായി നിലവിൽ വന്ന ഫിറ്റ് ഫോർ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വ്യായാമക്കൂട്ടായ്മകൾ തുടർ ദിവസങ്ങളിൽ സജീവമാവും.

