സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഡയറക്ഷനിൽ എക്സലൻസ് അവാർഡ് നേടി വിച്ചു പെരുകാവ്:

  • Home-FINAL
  • Business & Strategy
  • സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഡയറക്ഷനിൽ എക്സലൻസ് അവാർഡ് നേടി വിച്ചു പെരുകാവ്:

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഡയറക്ഷനിൽ എക്സലൻസ് അവാർഡ് നേടി വിച്ചു പെരുകാവ്:


ഇന്ത്യയുടെ 76-ാമത് റിപ്ലബിക് ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ മീഡിയ സിറ്റിയിലെ എഡിറ്ററും, ഗാനരചയിതാവും,മ്യൂസിക് ഡയറക്ടറും, ഗായകനും ,അഭിനേതാവും ആയ വിച്ചു പെരുകാവ് സംവിധാനം ചെയ്ത എൻ്റെ സ്വാതന്ത്ര്യം എന്ന ഹൃസ്വ ചിത്രത്തിന് ആണ് സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ ഷോട്ട് ഫിലിം ഫെസ്റ്റിവലിൽ എക്സലൻസ് അവാർഡ് ലഭിച്ചിരിക്കുന്നത്. ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും സിനിമ നിർമ്മാതാവും ബി. എം. സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച ഈ ഹൃസ്വ ചിത്രത്തിലെ പ്രധാനകഥാപാത്രവും സംവിധായകൻ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നവംബർ 20 ന് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. സ്വാതന്ത്ര്യംവും വ്യക്തിഗതവുമായ ഇന്ത്യയുടെ ആത്മാവിനെ അനുസ്മരിക്കുന്ന റിപ്ലബിക് ദിനത്തിൽ സ്വാതന്ത്ര്യം ഒരോരുത്തർക്കും എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് ഈ ഹൃസ്വ ചിത്രം വരച്ചു കാട്ടുന്നു. ബി. എം.സിയിലെ ഒരു കൂട്ടം കലാകാരൻമാരും സ്റ്റാഫുകളും ഒത്തു ചേർന്നാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കൂടാതെ ഐമാക് കൊച്ചിൻ കലാഭവനിലെ സമ്മർ ക്ലാസിൽ പങ്കെടുത്ത കുട്ടികളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൻെറ ക്യാമറ ഒരുക്കിയിരിക്കുന്നത് പ്രജീഷ് ബാലയാണ്. കോസ്റ്റ്യൂം ആൻഡ് മേക്കപ്പ് സജീവൻ കണ്ണാപുരം, ഓഡിയോ റെക്കോർഡിങ് അനിൽ തിരൂർ, ബാക്ക് ഗ്രൗണ്ട് മ്യൂസിക് വിച്ചു പെരുകാവ് എന്നിവരാണ്.

Leave A Comment