പരിഭ്രാന്തിയുടെ മൂന്നു മണിക്കൂർ, 60 കടകളിൽ തീ, പിന്നാലെ സ്‌ഫോടനം; കോടികളുടെ നഷ്ടം

  • Home-FINAL
  • Business & Strategy
  • പരിഭ്രാന്തിയുടെ മൂന്നു മണിക്കൂർ, 60 കടകളിൽ തീ, പിന്നാലെ സ്‌ഫോടനം; കോടികളുടെ നഷ്ടം

പരിഭ്രാന്തിയുടെ മൂന്നു മണിക്കൂർ, 60 കടകളിൽ തീ, പിന്നാലെ സ്‌ഫോടനം; കോടികളുടെ നഷ്ടം


തളിപ്പറമ്പ്: നഗരമധ്യത്തിലെ പ്രധാന കെട്ടിടം നിന്നു കത്തിയപ്പോൾ ആശങ്കയുടെ മൂന്നുമണിക്കൂറാണ് കടന്നു പോയത്. വൈകിട്ട് അഞ്ച് മണിയോടെയാണ് നഗരത്തിലെ തിരക്കേറിയ സമയത്താണ് തീ പിടിച്ചത്. മാക്‌സ് ക്രോ എന്ന ചെരുപ്പ് കടയിലാണ് ആദ്യം തീ പടർന്നത്. തീ ആളിപ്പടരുന്നതിന് മുമ്പ് തന്നെ കെട്ടിടത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ബസ് സ്റ്റാൻഡിന് സമീപത്തെ കെവി കോംപ്ലക്‌സിലെ മൂന്നു കെട്ടിടങ്ങൾക്ക് തുടർന്ന് തീപിടിച്ചു. ഒരു കെട്ടിടം പൂർണമായും രണ്ടു കെട്ടിടങ്ങൾ ഭാഗികമായും കത്തി നശിച്ചു. 60 കടകളും അതിലെ സാധനങ്ങളും ചാമ്പലായി.

തളിപ്പറമ്പിലെ അഗ്‌നിരക്ഷാ നിലയത്തിൽ നിന്ന് രണ്ടു യൂണിറ്റ് ഫയർ എൻജിനുകൾ എത്തിയെങ്കിലും വെള്ളം തീർന്നതല്ലാതെ തീ കെട്ടില്ല. മറ്റു രണ്ടു കെട്ടിടങ്ങളിലേക്കും തീ പടരുകയും ചെയ്തു. ഇതിനിടെ പൊട്ടിത്തെറി ശബ്ദം കൂടി കേട്ടതോടെ പരിഭ്രാന്തി പടർന്നു. എട്ട് അഗ്‌നിരക്ഷാ യൂണിറ്റുകൾ ഉൾപ്പെടെ 12 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. ഇതിൽ രണ്ടു കുടിവെള്ള ലോറികളും ഉൾപ്പെടും. ഫയർ എൻജിനുകളിലെ വെള്ളം തീർന്നപ്പോൾ കുടിവെള്ള ലോറികളിലാണ് വെള്ളം എത്തിച്ച് നിറച്ചത്.

Leave A Comment