മനാമ: ബഹ്റൈനിലെ പ്രവാസി മലയാളികളുടെ സജീവമായ ഫിഷിംഗ് കൂട്ടായ്മയായ ബഹ്റൈൻ ഷോർ ആംഗ്ലേഴ്സ് (BSA) സംഘടിപ്പിച്ച സീസൺ 3 ഫിഷിംഗ് മത്സരത്തിന്റെ അവാർഡ് ദാന ചടങ്ങ് ഹൂറ അഷ്റഫ് പാർട്ടി ഹാളിൽ വെച്ച് വർണ്ണാഭമായി സംഘടിപ്പിച്ചു. 45 ദിവസം നീണ്ടുനിന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് വിജയികളെ പ്രഖ്യാപിച്ചത്. മെമ്പർമാരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ നാസർ ടെക്സിം സ്വാഗതം ആശംസിച്ചു. അബ്ദുറഹ്മാൻ അബ്ദുള്ള ബു അസ്സ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും ടീം അംഗങ്ങളുടെയും വിവിധ കലാപരിപാടികളും റബ്ബർബാന്റ് ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും ചടങ്ങിന് മാറ്റുകൂട്ടി.
മത്സരത്തിൽ 9.945 കിലോ തൂക്കമുള്ള അയക്കൂറ (Kingfish) പിടിച്ച് ലിജോ ചെമരശ്ശേരി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 500 ഡോളർ ക്യാഷ് അവാർഡും അൽ ജുനൈദ് ഫിഷിംഗ് ടൂൾസ് നൽകിയ ഫിഷിംഗ് റോഡുമാണ് അദ്ദേഹത്തിന് ലഭിച്ചത്. മറ്റു വിജയികൾ രണ്ടാം സ്ഥാനം: ഉസ്മാൻ കൂരിയാടാൻ (9.104 കിലോ ശീലാവ്/Barracuda) – 300 ഡോളറും ഫിഷിംഗ് റോഡും.മൂന്നാം സ്ഥാനം: മുഹ്സിൻ ഷൈഖ് 8.200Kg Queenfish) – 150 ഡോളറും ഫിഷിംഗ് റോഡും.നാലാം സ്ഥാനം: ഫൈസൽ മുഹമ്മദ് (7.540 കിലോ Queenfish) – 100 ഡോളറും ഫിഷിംഗ് റോഡും.
സ്പോൺസർമാരായ അബ്ദുറഹ്മാൻ ബു അസ്സ (ലോജിസ്റ്റിക് ക്ലീനിംഗ്), ബിജു ആന്റണി (സ്ട്രക്ചർ സ്റ്റുഡിയോ ആൻഡ് കൺസ്ട്രക്ഷൻ), തോമസ് ജയ്ൻ (അൽ ദാന കാർസ്) എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ബഹ്റൈനിലെ ഏറ്റവും സജീവമായ ഫിഷിംഗ് ഗ്രൂപ്പുകളിൽ ഒന്നായ BSA ഫിഷിംഗ് കോമ്പിറ്റീഷന് പുറമെ കടൽത്തീര ശുചീകരണം ഉൾപ്പെടെയുള്ള വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവരുന്നു. അഡ്മിൻമാരായ നാസർ ടെക്സിം ,അഷ്റഫ് ബില്ല്യാർ ,അരുൺ സേവ്യർ ഉസ്മാൻ കൂരിയാടാൻ,ജോബിൻ ജോൺ,അബ്ദുൽ റഷീദ് ,മുഹമ്മദ് റാഫി, ജിഷാം കുഞ്ഞിമുഹമ്മദ് എന്നിവരാണ് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

