മനാമ: സെൻട്രൽ മാർക്കറ്റിലെ റെസ്റ്റോറന്റുകളിലും കഫേകളിലും ക്യാപിറ്റൽ മുനിസിപ്പാലിറ്റി പരിശോധന സന്ദർശനങ്ങൾ നടത്തി. വിപുലമായ പരിശോധനാ കാമ്പെയ്നിൽ ലംഘനങ്ങൾ നടത്തിയനിരവധി ഔട്ട്ലെറ്റുകൾ അടച്ചുപൂട്ട. ബഹ്റൈനിൽ നിലവിലുള്ള മുനിസിപ്പൽ ചട്ടങ്ങളും പൊതു ശുചിത്വ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ആണ് പരിശോധനകൾ നടത്തിയത്. മുനിസിപ്പൽ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ട മാർക്കറ്റിലെ നിരവധി സ്ഥാപനങ്ങൾക്കും മുന്നറിയിപ്പുകളും നൽകി.

