വിമാനയാത്രയിൽ മകൾ പൈലറ്റ്; ഒരച്ഛന്റെ സ്വപ്ന തുല്യമായ ബഹ്‌റൈൻ യാത്ര

  • Home-FINAL
  • Business & Strategy
  • വിമാനയാത്രയിൽ മകൾ പൈലറ്റ്; ഒരച്ഛന്റെ സ്വപ്ന തുല്യമായ ബഹ്‌റൈൻ യാത്ര

വിമാനയാത്രയിൽ മകൾ പൈലറ്റ്; ഒരച്ഛന്റെ സ്വപ്ന തുല്യമായ ബഹ്‌റൈൻ യാത്ര


മാതാപിതാക്കളെ വിമാനത്തിൽ യാത്ര ചെയ്യിപ്പിക്കുക അല്ലെങ്കിൽ അവർക്കൊപ്പം വിമാനയാത്ര നടത്തുക ഇതെല്ലാം മക്കൾക്ക് അഭിമാനകരമായ ഒന്നാണ് ‘ എന്നാൽ’ മകൾ പൈലറ്റായുള്ള വിമാനത്തിൽ തന്നെ യാത്ര നടത്താൻ കഴിഞ്ഞതിന്റെ അഭിമാനം ഒന്നു വേറെ തന്നെയാണ് . അങ്ങനെയൊരു സ്വപ്നസാക്ഷാത്കാരത്തിന് ഉടമയാണ് ബഹ്‌റൈൻ പ്രവാസി മലയാളി സതീഷ് മൂതലയിൽ .ഞായറാഴ്ച വൈകിട്ട് ഏഴിന് കൊച്ചിയിൽ നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരനായിരുന്നു കണ്ണൂർ സ്വദേശിയായ സതീഷ് മൂതലയിൽ . വിമാനം നിയന്ത്രിച്ചിരുന്നത് മകൾ ശ്രുതി സതീഷ് എന്നതായിരുന്നു പ്രത്യേകത. എനിക്കുള്ള എല്ലാ പിന്തുണയും തന്ന് എന്നെ ശക്തയാക്കിയ, എന്നെ ഞാൻ ആക്കിയ പപ്പയും ഈ വിമാനത്തിൽ ഉണ്ട് എന്ന് അനൗൺസ് ചെയ്തായിരുന്നു ശ്രുതി തൻറെ യാത്ര തുടങ്ങിയത്. വിമാനത്തിൽ യാത്രക്കാരനായി ഉണ്ടായിരുന്ന ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പകർത്തിയ ആ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.കഴിഞ്ഞ 40 വർഷമായി ബഹ്‌റൈനിലെ പ്രവാസിയാണ് സതീഷ്. ശ്രുതി പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചതും ഇന്ത്യൻ സ്കൂളിലാണ് . പ്ലസ് ടുവിനു ശേഷം ഫിലിപ്പീൻസ് ഡെൽറ്റ എയർ ഇൻറർനാഷണൽ ഏവിയേഷൻ അക്കാദമിയിൽ നിന്നാണ് ഏവിയേഷൻ പഠനം പൂർത്തിയാക്കിയത്.

Leave A Comment