വ്യാജ സർട്ടിഫിക്കറ്റ് നൽകി പ്രവാസി ജോലി ചെയ്തത് 13 വർഷം; കേസിൽ ഓഗസ്റ്റ് 26ന് ക്രിമിനൽ കോടതി വിധി പറയും.

  • Home-FINAL
  • Business & Strategy
  • വ്യാജ സർട്ടിഫിക്കറ്റ് നൽകി പ്രവാസി ജോലി ചെയ്തത് 13 വർഷം; കേസിൽ ഓഗസ്റ്റ് 26ന് ക്രിമിനൽ കോടതി വിധി പറയും.

വ്യാജ സർട്ടിഫിക്കറ്റ് നൽകി പ്രവാസി ജോലി ചെയ്തത് 13 വർഷം; കേസിൽ ഓഗസ്റ്റ് 26ന് ക്രിമിനൽ കോടതി വിധി പറയും.


ബഹ്റൈനിൽ വ്യാജ എൻജീയറിങ് ബിരുദ സർട്ടിഫിക്കറ്റ് നൽകി സർക്കാരിനെ കബളിപ്പിച്ച് 13 വർഷം ജോലി ചെയ്ത ഏഷ്യക്കാരനായ പ്രവാസിയെ പിടികൂടി. കേസിൽ ഓഗസ്റ്റ് 26ന് ക്രിമിനൽ കോടതി വിധി പറയും.വ്യാജ രേഖ ഉപയോഗിക്കൽ, അക്കാദമിക് രേഖകളിൽ കൃത്രിമം, വ്യക്തിഗത നേട്ടത്തിനായി സർക്കാർ സ്ഥാപനത്തെ കബളിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏത് രാജ്യക്കാരനാണ് ഇയാളെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ബഹ്റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ ഇലക്ട്രിക്കൽ എൻജിനീയറായ 45 കാരന്റെ അക്കാദമിക് യോഗ്യതകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് തെളിഞ്ഞത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇല്ലാത്ത അമേരിക്കൻ സ്ഥാപനത്തിന്റെ പേരിലുള്ള വ്യാജ എൻജിനീയറിങ് ബിരുദ സർട്ടിഫിക്കറ്റ് നൽകി 2010 ലാണ് ഇയാൾ ബഹ്റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ ഇലക്ട്രിക്കൽ എൻജിനീയർ ആയി ജോലിയിൽ പ്രവേശിച്ചത്. 1,300 ബഹ്റൈൻ ദിനാർ ആയിരുന്നു തുടക്കത്തിൽ ശമ്പളം. 2022 ൽ പ്രമോഷൻ ലഭിച്ചതോടെ ശമ്പളം 2,208 ദിനാർ ആയി ഉയർന്നു. സർട്ടിഫൈഡ് ട്രൂ കോപ്പി എന്ന സ്റ്റാംപ് പതിപ്പിച്ചാണ് ഇയാൾ ജോലിയ്ക്കായി സർട്ടിഫിക്കറ്റ് നൽകിയത് എന്നത് സംശയത്തിന് ഇടനൽകിയില്ല. സർട്ടിഫിക്കറ്റിന് ഔദ്യോഗിക സ്റ്റേറ്റസ് നൽകുന്നത് ഈ സ്റ്റാംപ് ആയതിനാലാണ് സംശയിക്കാതെ വർഷങ്ങളായി കരാർ പുതുക്കിയതെന്ന് അതോറിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave A Comment