കേരള ഗ്യാലക്സിയുടെ കൈതാങ്ങ്: 3-ാം ഘട്ട കിറ്റ് കൈമാറി

  • Home-FINAL
  • Business & Strategy
  • കേരള ഗ്യാലക്സിയുടെ കൈതാങ്ങ്: 3-ാം ഘട്ട കിറ്റ് കൈമാറി

കേരള ഗ്യാലക്സിയുടെ കൈതാങ്ങ്: 3-ാം ഘട്ട കിറ്റ് കൈമാറി


അൻസാർ ഗാലറി അവതരിപ്പിക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ബിഎംസി എവർടെക് ശ്രാവണ മഹോത്സവത്തോട് അനുബന്ധിച്ചു ബിഎംസി ഹാളിൽ നടന്ന കേരള ഗാലക്സിയുടെ മൂന്നാം ഘട്ടം കിറ്റ് വിതരണം ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ശ്രാവണ മഹോത്സവം 2024 കമ്മിറ്റി ചെയർമാൻ ഇ വി രാജീവൻ , വൈസ് ചെയർമാൻ മോനി ഓടിക്കണ്ടതിൽ, കേരള ഗാലക്സി ചെയർമാൻ വിജയൻ കരുമലയും ചേർന്ന് കൈമാറി. ഇതിനോടൊപ്പം നിർധനരായ രോഗികൾക്ക് ആവശ്യമായ മരുന്നുകളും കൈമാറി. കിറ്റ് ശേഖരണത്തിനും ഗാലക്സിയുടെ പ്രവർത്തനത്തിനും മുന്നിൽ പ്രവർത്തിച്ച ഗഫൂർ മയ്യന്നൂർ ,വിജയൻ ടി പി ,ഹമദ് ടൌൺ വിനോദ് അരൂർ, വീണ വി നായർ, ജോളി മോഹൻ, അനിത, ഷേർലി കണ്ണൂർ’ വീണ സൂരജ്, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave A Comment