ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചകവാതക വാണിജ്യ എൽപിജി സിലിണ്ടറിന് വില വർദ്ധനവ്. സിലിണ്ടറിന് 9.50 രൂപ ആണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് വില 2,763.50 രൂപയായി. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. കൊച്ചിയിൽ 2,763.50 രൂപയും ഡൽഹിയിൽ 2,747.50 രൂപയുമാണ് പുതിയ നിരക്ക്.
കഴിഞ്ഞമാസം ഡൽഹിയിലും കൊൽക്കത്തയിലും 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില 200 രൂപയിലധികം കുറച്ചിരുന്നു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറച്ചത്. വിലകുറഞ്ഞതോടെ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവ നേരിയ ആശ്വാസം നേരിട്ടിരിക്കവേയാണ് വീണ്ടും വില വർദ്ധനവുണ്ടായിരിക്കുന്നത്.