ഗാസ മുനമ്ബില്‍ പൂർണ്ണസൈനികനിയന്ത്രണം ഏർപ്പെടുത്താനുള്ള ഇസ്രായേലിന്റെ പ്രഖ്യാപനത്തെ ശക്തമായി അപലപിച്ചും പൂർണ്ണമായും നിരസിച്ചും സംയുക്ത അറബ്- ഇസ്ലാമിക് ഉച്ചകോടി നിയോഗിച്ച ബഹ്റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ മന്ത്രിതല സമിതിയുടെ പ്രസ്താവന.ഇസ്രയേലിന്റെ പ്രഖ്യാപനം അപകടകരവും അസ്വീകാര്യവും, അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമായും, നിയമവിരുദ്ധമായ അധിനിവേശം സ്ഥാപിക്കാനും, അന്താരാഷ്ട്ര നിയമസാധുതയ്ക്ക് വിരുദ്ധമായി, ബലപ്രയോഗത്തിലൂടെ ഭൂമിയില്‍ അധികാരം സ്ഥാപിക്കാനുമുള്ള ശ്രമമായും കണക്കാക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഏകദേശം രണ്ട് വർഷമായി ഗാസ മുനമ്ബിലെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്ന സമഗ്രമായ ആക്രമണവും ഉപരോധവും നേരിടുന്ന പലസ്തീൻ ജനതയ്ക്കെതിരായ ഗുരുതരമായ ലംഘനങ്ങളെ വർധിപ്പിക്കുന്നുവെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

