പലസ്തീൻ അധിനിവേശം അവസാനിപ്പിക്കണം ജി സി സി ഉച്ചകോടി

  • Home-FINAL
  • Business & Strategy
  • പലസ്തീൻ അധിനിവേശം അവസാനിപ്പിക്കണം ജി സി സി ഉച്ചകോടി

പലസ്തീൻ അധിനിവേശം അവസാനിപ്പിക്കണം ജി സി സി ഉച്ചകോടി


ഫലസ്തീൻ പരമാധികാരത്തിനും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനും ശക്തമായ പിന്തുണ നല്‍കി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) 45ാമത് ഉച്ചകോടി.കുവൈത്തില്‍ നടന്ന ഉച്ചകോടിയില്‍ ഗസ്സ, ലബനാൻ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെയും ലംഘനങ്ങളെയും അപലപിച്ചു.

ആക്രമണം ഉടൻ അവസാനിപ്പിക്കാനും സിവിലിയന്മാരെ സംരക്ഷിക്കാനും ആവശ്യപ്പെട്ടു. സമാധാനത്തിനായുള്ള ചർച്ചകള്‍ക്ക് പൂർണ പിന്തുണയും പ്രഖ്യാപിച്ചു. നവംബറില്‍ സൗദി അറേബ്യയില്‍ നടന്ന അസാധാരണമായ അറബ് -ഇസ്‌ലാമിക് ഉച്ചകോടിയുടെ ശ്രമങ്ങള്‍ക്ക് ജി.സി.സി ഉച്ചകോടി പിന്തുണയറിയിച്ചു.ലബനാനിലെ ഇസ്രായേല്‍ ആക്രമണത്തെ ജി.സി.സി നേതാക്കള്‍ അപലപിക്കുകയും പ്രാദേശിക സംഘർഷത്തിലേക്ക് വളരാനുള്ള സാധ്യതയെക്കുറിച്ച്‌ മുന്നറിയിപ്പും നല്‍കി. ലബനാനിലെ താല്‍ക്കാലിക വെടിനിർത്തല്‍ കരാറിനെ സ്വാഗതം ചെയ്തു.

Leave A Comment