ജിസിസി ഏകീകൃത വിസ 2026 മുതല്‍

ജിസിസി ഏകീകൃത വിസ 2026 മുതല്‍


ഗള്‍ഫിനു വേണ്ടി ദീർഘ കാലമായി ആസൂത്രണം ചെയ്ത ഏകീകൃത വിസ (GCC unified visa) അടുത്ത വർഷം പ്രവർത്തനക്ഷമമാകും.ഈ ഒറ്റവിസ ജി.സി.സിയിലുടനീളമുള്ള സംയോജിത യാത്രകളിലേയ്ക്കും കൂടുതല്‍ ബന്ധിതമായ ടൂറിസം സമ്ബദ് വ്യവസ്ഥയിലേക്കുമുള്ള ഏറ്റവും പ്രധാന ചുവടുവയ്പ്പായി വിലയിരുത്തപ്പെടുന്നുവെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഗള്‍ഫ് സർക്കാരുകള്‍ക്കിടയില്‍ നാല് വർഷത്തെ ഏകോപിത പ്രവർത്തനത്തിന് ശേഷം ഈ സംരംഭം സുപ്രധാന നാഴികക്കല്ലിലെത്തിയിരിക്കുന്നുവെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ് ആണ് വെളിപ്പെടുത്തിയത്. മനാമയില്‍ നടന്ന ഗള്‍ഫ് ഗേറ്റ്വേ ഇൻവെസ്റ്റ്മെന്റ് ഫോറത്തില്‍ സംസാരിച്ച അല്‍ ഖതീബ്, സാംസ്കാരിക ആഴം, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, സ്ഥിര സുരക്ഷിത അന്തരീക്ഷം എന്നിവയുടെ പിന്തുണയോടെ ജി.സി.സി ടൂറിസം വികാസത്തിന്റെ ചരിത്രപരമായ ഒരു കാലഘട്ടത്തിലൂടെയാണ് നീങ്ങുന്നതെന്നും വ്യക്തമാക്കി. ഈ ശക്തികളാണ് ഈ മേഖലയെ ലോകത്തിലെ മുൻനിര ലക്ഷ്യസ്ഥാനങ്ങളില്‍ സ്ഥാനം പിടിക്കാൻ വഴിയൊരുക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.ജി.സി.സി ഗ്രാൻഡ് ടൂർസ് വിസ എന്നറിയപ്പെടുന്ന ഏകീകൃത എൻട്രി പെർമിറ്റ്, ഒറ്റ ആപ്ലിക്കേഷൻ ഉപയോഗിച്ച്‌ യു.എ.ഇ, സഊദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവ സന്ദർശിക്കാൻ യാത്രക്കാരെ അനുവദിക്കുന്നതായിരിക്കും. 2023 നവംബറില്‍ ഒമാനില്‍ നടന്ന ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ ഈ പ്രോഗ്രാം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നു

Leave A Comment