ഗുരുദേവ സോഷ്യൽ സൊസൈറ്റി സ്ഥാപക ദിനവും വിഷുദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ഗുരുദേവ സോഷ്യൽ സൊസൈറ്റി സ്ഥാപക ദിനവും വിഷുദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചു

ഗുരുദേവ സോഷ്യൽ സൊസൈറ്റി സ്ഥാപക ദിനവും വിഷുദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചു


1999 ഏപ്രിൽ 9 ന് പ്രവർത്തനം ആരംഭിച്ച് സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ 26 മത് സ്ഥാപക ദിനവും ഈ വർഷത്തെ വിഷുദിനാഘോഷ പരിപാടികളും കഴിഞ്ഞദിവസം സൊസൈറ്റി അങ്കണത്തിൽ വർണ്ണാഭമായ രീതിയിൽ സംഘടിപ്പിച്ചു.

സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥ് മേനോൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു, ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗവും സൊസൈറ്റി കുടുംബാംഗവുമായ മിഥുൻ മോഹൻ ആശംസ അറിയിച്ചു,തുടർന്ന് സൊസൈറ്റി കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ വിഷു ആഘോഷ പരിപാടികളും അരങ്ങേറി.

സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി എന്റർടൈൻമെന്റ് സെക്രട്ടറി ബിനുമോൻ കോർഡിനേറ്റ് ചെയ്ത ചടങ്ങുകൾക്ക് കുടുംബാംഗം അശ്വതി പ്രവീൺ മുഖ്യ അവതാരകയായിരുന്നു.

Leave A Comment